സ്‌ക്വാഡ് പരിശോധന: 28 കേസുകളില്‍ പിഴ ചുമത്തി
ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 26) നടന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ കോവിഡ് മാനദണ്ഡലംഘനവുമായി ബന്ധപ്പെട്ട 28 കേസുകള്‍ക്ക് പിഴ ഈടാക്കി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
കൊട്ടാരക്കര താലൂക്ക് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 63 സ്ഥാപങ്ങള്‍ക്ക് താക്കീത് നല്‍കുകയും 16 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ അയ്യപ്പന്‍ പിള്ള, രാംദാസ്, ടി. സി. മിനി എന്നിവര്‍ കടയ്ക്കല്‍ ടൗണ്‍, പൂയപ്പള്ളി ടൗണ്‍, എഴുകോണ്‍ ടൗണ്‍ എന്നിവിടങ്ങളില്‍ പരിശോധനയില്‍ പങ്കെടുത്തു.
പുനലൂരില്‍ കരവാളൂര്‍, മാത്ര, വെഞ്ചേമ്പ് എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 23 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 22 എണ്ണത്തിന് താക്കീത് നല്‍കുകയും മാസ്‌ക് ധരിക്കാത്തതിന് ഒരാള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അസീം ,സെക്ടറല്‍ മജിസ്‌ട്രേറ്റര്‍ രേഷ്മ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
പത്തനാപുരം താലൂക്കിലെ പത്തനാപുരം ടൗണ്‍, പിടവൂര്‍ എന്നിവിടങ്ങളിലെ 20 കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15 സ്ഥാപങ്ങള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷേര്‍ലി രാജപ്പന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
കുന്നത്തൂരില്‍ 56 കേസുകള്‍ക്ക് താക്കീതു നല്‍കി. രണ്ടു കേസുകള്‍ക്ക് പിഴ ഈടാക്കി. തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, ജൂനിയര്‍ സൂപ്രണ്ട് ഷീബ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട, പോരുവഴി, ഇടയ്ക്കാട്, മലനട, ചക്കുവള്ളി, പതാരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കരുനാഗപ്പള്ളിയില്‍ നടന്ന പരിശോധനയില്‍ 50 കേസുകള്‍ക്ക് താക്കീത് നല്‍കി. ഒന്‍പതു കേസുകള്‍ക്ക് പിഴ ഈടാക്കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ സുധീര്‍, ജലന്തര്‍ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കരുനാഗപ്പള്ളി, തെക്കുംഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
കൊല്ലത്ത് കണ്ണനല്ലൂര്‍, മുഖത്തല എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ആറു കേസുകള്‍ക്ക് താക്കീതു നല്‍കി. തഹസില്‍ദാര്‍ വിജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1006/2021)
- Log in to post comments