Skip to main content

കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജം

ഇന്ന്(എപ്രില്‍ 28) സാധാരണ പ്രതിരോധ കുത്തിവെപ്പ് ദിനം ആയതിനാല്‍ കോവിഡ് കേന്ദ്രങ്ങള്‍ കുറവായിരിക്കും എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കുത്തിവെപ്പുണ്ടാവുകയുള്ളൂ. സ്‌പോട്ട് രജിസ്റ്റര്‍ സംവിധാനം ഇപ്പോള്‍ ഇല്ല. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മുന്‍ഗണന. രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈലില്‍ വന്ന മെസ്സേജ് എന്നിവയുമായി രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ തന്നെ എത്തേണ്ടതാണ്. മറ്റു കേന്ദ്രങ്ങളില്‍  വിവരങ്ങള്‍ ലഭ്യമാവില്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് (ഏപ്രില്‍ 28) ഒരുക്കിയിട്ടുള്ള കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ ചുവടെ.
ആലപ്പാട്(കോവാക്‌സിന്‍), പെരിനാട്(കോവാക്‌സിന്‍) പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി, കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കലക്‌ട്രേറ്റ് വുമണ്‍സ് ഹോസ്റ്റല്‍, എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രി, ആശ്രാമം ഇ.എസ്.ഐ ആശുപത്രി, എ.ആര്‍ ക്യാമ്പ്(കോവാക്‌സിന്‍).

 (പി.ആര്‍.കെ നമ്പര്‍.1020/2021)

date