Post Category
വോട്ടെണ്ണൽ ചുമതലയുള്ള എ.ആർ.ഒ മാർക്ക് പരിശീലനം നൽകി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്ക് പരിശീലനം നൽകി. കളക്ടറേറ്റ് മെയിൻഹാളിൽ നടന്ന പരിശീലന പരിപാടിയിൽ ഇലക്ഷൻ മാസ്റ്റർ ട്രെയ്നർമാർ ക്ലാസെടുത്തു.
വോട്ടെണ്ണൽ ദിവസം വിവിധ നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിൽ സജ്ജീകരിക്കുന്ന മീഡിയ സെന്ററിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചേർന്നു. എൻ.ഐ.സി ജില്ലാ ഓഫീസർ കെ. രാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ എന്നിവർ ക്ലാസെടുത്തു.
പുതിയതായി നിയമിക്കപ്പെട്ട കൗണ്ടിങ് സൂപ്പർവൈസർമാർ, നേരത്തേ പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത കൗണ്ടിങ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവർക്ക് ബുധനാഴ്ച (280421) കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രണ്ട് സെഷനുകളിലായി പരിശീലനം നൽകും.
date
- Log in to post comments