Skip to main content

സെന്‍ട്രല്‍ ജയിലിലെ കൊവിഡ് ബാധ: ആശങ്ക വേണ്ട

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ടായ കോവിഡ് ബാധയില്‍ ആശങ്ക വേണ്ടെന്ന് ജിയില്‍ ഡി ഐ ജി ഋഷിരാജ് സിംഗ് അറിയിച്ചു. ജയില്‍ വകുപ്പ് തലത്തില്‍ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് ജയിലില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജയില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ നിരന്തരം അന്തേവാസികളെ പരിശോധിക്കുന്നുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അന്തേവാസികള്‍ക്ക് പരോള്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ വകുപ്പ് തലത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജയില്‍ ഡിഐജി അറിയിച്ചു.

date