Skip to main content

പോളിടെക്‌നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പോളിടെക്‌നിക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷ സ്വന്തമായും  അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം.  അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഏറ്റവും അടുത്ത സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍  എത്തിച്ച് പരിശോധനയ്ക്ക്  വിധേയമാക്കേണ്ടതും ഫീസ് അടച്ച് രജിസ്റ്റര്‍  ചെയ്യേണ്ടതുമാണ്.  പൊതു വിഭാഗത്തിന് 150 രൂപയും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക്  75 രൂപയുമാണ് അപേക്ഷ ഫീസ്.  ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 29.  മെയ് 31 വരെ സ്ഥാപനങ്ങളില്‍ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം.  

 

date