Skip to main content

മെയ് അഞ്ച് മുതല്‍ ജലവിതരണം ആരംഭിക്കും

 

ചിറ്റൂര്‍പ്പുഴ ജലസേചന പദ്ധതിക്ക് കീഴിലുള്ള ആയകെട്ട് പ്രദേശത്ത് ഒന്നാം വിളയ്ക്ക് മെയ് അഞ്ച് മുതല്‍ ഞാറ്റടിക്ക് ജലവിതരണം ആരംഭിക്കും. ജലവിതരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കര്‍ഷക പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ചിറ്റൂര്‍പ്പുഴ ആയകെട്ട് പ്രദേശത്തെ കൃഷിക്കാര്‍ എല്ലാവരും ഒന്നാം വിളയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ മെയ് മാസത്തില്‍ ആരംഭിക്കാനും ചിറ്റൂര്‍ ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date