Skip to main content

അറിയിപ്പുകൾ

ധനസഹായ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു

സ്വകാര്യ ഭൂമികളിലെ ശോഷിച്ചു വരുന്ന തടിയുൽപാദനം വർദ്ധിപ്പിക്കുന്നതിനും സർവ്വ സാധാരണമായി ഉൽപാദിപ്പിക്കുന്ന  തടിയിനങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകൾക്ക് അധികവരുമാനം ലഭിക്കുന്നതിനും വനം വകുപ്പ്  പ്രോത്സാഹന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിൾ, തേന്മാവ് എന്നീ വൃക്ഷതൈകൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച വിവരങ്ങളും അപേക്ഷഫോറവും എന്ന www.forest.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശൂർ എന്ന വിലാസത്തിൽ ജൂൺ 30 നകം അപേക്ഷ നൽകണം. ഫോൺ: 0487-2320609, 8547603777, 8547603775.

.....

വനമിത്ര അവാർഡിന് അപേക്ഷിക്കാം
ജൈവൈവിദ്ധ്യ സംരക്ഷണ രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഔഷധ ചെടികൾ, കാർഷിക ജൈവവൈവിദ്ധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതമാണ് നൽകുക. 25000 രൂപയാണ് അവാർഡ്. താൽപര്യമുളള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ മുതലായവർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശൂർ എന്ന വിലാസത്തിൽ ജൂൺ 30 നകം അപേക്ഷ നൽകണം. ഫോൺ: 0487-2320609, 8547603777, 8547603775.

.......

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കാവുകളുടെയും കണ്ടൽകാടുകളുടെയും സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകൾ, കണ്ടൽകാടുകൾക്ക് ആനുകൂല്യം ലഭിക്കും. താൽപര്യമുളളവർ കാവിന്റെ/കണ്ടൽ കാടിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശൂർ എന്ന വിലാസത്തിൽ ജൂൺ 30 നകം അപേക്ഷ നൽകണം. ഫോൺ: 0487-2320609, 8547603777, 8547603775.

date