Skip to main content

വോട്ടെണ്ണലിന് 3,783 ഉദ്യോഗസ്ഥര്‍

വോട്ടെണ്ണലിന് ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിനായി 3783 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. 307 അഡീഷനല്‍ എ.ആര്‍.ഒമാര്‍, 1104 മൈക്രോ ഒബ്സര്‍വര്‍മാര്‍, 1539 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 833 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ഇ.ആര്‍.ഒ/എ.ആര്‍.ഒ/ആര്‍.ഒമാരായി 1948 ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ചുമതലയിലുണ്ട്. വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1,211  പൊലീസ് ഉദ്യോഗസ്ഥരും സേവനത്തിനുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൗണ്ടിങിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരാണുണ്ടാകുക. സൈനികരുടെ തപാല്‍ വോട്ടെണ്ണുന്നതിന് മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മലപ്പുറം കലക്ടറേറ്റില്‍ എണ്ണും.

date