Skip to main content

കോവിഡ് പ്രതിരോധം: നിലമ്പൂരില്‍ യോഗം ഇന്ന്

കോവിഡ് വ്യാപനം രൂക്ഷമായ നിലമ്പൂര്‍ ട്രൈബല്‍ പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗ നിര്‍ണയ പരിശോധന, വാക്‌സിനേഷന്‍, രോഗികളുടെ ചികിത്സ, താമസ സൗകര്യം എന്നിവ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ഇന്ന് (മെയ് ഒന്ന്) രാവിലെ 9.30ന് ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ യോഗം ചേരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ്, നിലമ്പൂര്‍ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട്, ജില്ലാ ട്രൈബല്‍ ഓഫീസര്‍, അമരമ്പലം കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

date