Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 2273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 886പേര്‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 30) 2273 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 999 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1243 പേർ, ഇതര സംസ്ഥാനങ്ങളിൽ  നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 24 പേർ,7 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.886 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

 പാലക്കാട് നഗരസഭ സ്വദേശികൾ- 280 പേർ
 
ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ- 92 പേർ

ലക്കിടിപേരൂർ സ്വദേശികൾ- 70 പേർ

പുതുശ്ശേരി സ്വദേശികൾ- 68 പേർ 

കപ്പൂർ സ്വദേശികൾ- 59 പേർ 

ഷൊർണൂർ നഗരസഭ സ്വദേശികൾ- 57 പേർ

കണ്ണമ്പ്ര, പിരായിരി, ചാലിശ്ശേരി സ്വദേശികൾ- 51 പേർ വീതം

തരൂർ സ്വദേശികൾ- 50 പേർ 

വടക്കഞ്ചേരി സ്വദേശികൾ- 49 പേർ

അകത്തേത്തറ സ്വദേശികൾ-
 46 പേർ 

ചളവറ സ്വദേശികൾ- 45 പേർ 

മേലാർകോട് സ്വദേശികൾ- 41 പേർ

അനങ്ങനടി സ്വദേശികൾ- 39 പേർ 

എരിമയൂർ സ്വദേശികൾ- 37 പേർ 

പുതുക്കോട്, കിഴക്കഞ്ചേരി,  കൊല്ലങ്കോട് സ്വദേശികൾ- 36 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ- 34 പേർ 

ആലത്തൂർ, പരുതൂർ  സ്വദേശികൾ- 29 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കണ്ണാടി സ്വദേശികൾ- 28 പേർ വീതം 

അമ്പലപ്പാറ,
പുതുപ്പരിയാരം സ്വദേശികൾ- 26 പേർ വീതം 

ഓങ്ങല്ലൂർ, നാഗലശ്ശേരി, പല്ലശന, വാണിയംകുളം, മുണ്ടൂർ സ്വദേശികൾ- 24 പേർ വീതം

കൊടുവായൂർ, പട്ടിത്തറ സ്വദേശികൾ- 23 പേർ വീതം

വടവന്നൂർ, തിരുമിറ്റക്കോട്, എലവഞ്ചേരി, നെന്മാറ, പട്ടാമ്പി  സ്വദേശികൾ- 22 പേർ വീതം

കാവശ്ശേരി സ്വദേശികൾ- 21 പേർ 

നെല്ലിയാമ്പതി സ്വദേശികൾ- 20 പേർ

കൊപ്പം, നെല്ലായ, കുഴൽമന്ദം, വണ്ടാഴി,  ആനക്കര സ്വദേശികൾ-19 പേർ വീതം

മലമ്പുഴ സ്വദേശികൾ-18 പേർ
 
കുത്തനൂർ, തിരുവേഗപ്പുറ, മാത്തൂർ, വിളയൂർ സ്വദേശികൾ-17 പേർ വീതം

 പറളി, കൊടുമ്പ്, അലനല്ലൂർ, കാഞ്ഞിരപ്പുഴ സ്വദേശികൾ-16 പേർ വീതം

പുതുനഗരം, എലപ്പുള്ളി സ്വദേശികൾ-15 പേർ വീതം

 മങ്കര, കോട്ടോപ്പാടം, മരുതറോഡ്- സ്വദേശികൾ 14 പേർ വീതം 

പെരുവെമ്പ്, വെള്ളിനേഴി സ്വദേശികൾ- 13 പേർ വീതം 

ചെർപ്പളശ്ശേരി, വല്ലപ്പുഴ, കാരാകുറുശ്ശി സ്വദേശികൾ - 12 പേർ വീതം 

തൃത്താല സ്വദേശികൾ-
 11പേർ 

വടകരപ്പതി സ്വദേശികൾ-10 പേർ

കേരളശ്ശേരി, നല്ലേപ്പിള്ളി, തച്ചമ്പാറ, കരിമ്പ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ-9 പേർ വീതം

അയിലൂർ, കോട്ടായി, കുലുക്കല്ലൂർ സ്വദേശികൾ - 8 പേർ വീതം

മണ്ണൂർ, തേങ്കുറിശ്ശി, ഷോളയൂർ,  മുതുതല സ്വദേശികൾ-7 പേർവീതം

കരിമ്പുഴ, കോങ്ങാട്, മുതലമട സ്വദേശികൾ- 6 പേർ വീതം 

പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തെങ്കര സ്വദേശികൾ- 5 പേർ വീതം

ശ്രീകൃഷ്ണപുരം, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, കടമ്പഴിപ്പുറം സ്വദേശികൾ- 4 പേർ വീതം 

അഗളി, എരുത്തേമ്പതി, പെരുമാട്ടി, കുമരംപുത്തൂർ സ്വദേശികൾ- 3 പേർ വീതം 

ത്രിക്കടേരി സ്വദേശികൾ-2 പേർ 

 പൊൽപ്പുള്ളി , പുതൂർ സ്വദേശികൾ-ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19595 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 3 പേർ കണ്ണൂർ ജില്ലയിലും   5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വീതം കൊല്ലം, ആലപ്പുഴ, ഇടുക്കി,  ജില്ലകളിലും 7 പേർ കോട്ടയം ജില്ലയിലും 11 പേർ പത്തനംതിട്ട ജില്ലയിലും
14 പേർ തിരുവനന്തപുരം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 44 പേർ എറണാകുളം ജില്ലയിലും 118 പേർ മലപ്പുറം ജില്ലയിലും 93  പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
 

date