Post Category
പത്തനംതിട്ട ജില്ലയില്‍ നാളെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും: ജില്ലാ കളക്ടര്‍
കോവിഡ് വ്യാപനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ നാളെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലയില്‍ 144 പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും നടത്തും. തെരഞ്ഞെടുപ്പ് ആഘോഷങ്ങള്‍, പൊതു ഇടങ്ങളിലെ കൂട്ടം ചേരല്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ആവശ്യമില്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
date
- Log in to post comments