Skip to main content

ജില്ലയിൽ 12 നിയോജക മണ്ഡലങ്ങളിലായി സ്വീകരിച്ചത് 41304 തപാൽ വോട്ടുകൾ

 

ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി സ്വീകരിച്ചത് 41304 തപാൽ വോട്ടുകൾ. ആബ്സെന്റീ വോട്ടർമാർ, അവശ്യ സർവീസ് ജീവനക്കാർ, പോളിംഗ് ദിവസത്തിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിച്ച ജീവനക്കാർ  എന്നിവരുടേത് ഉൾപ്പെടെ 39965 തപാൽ വോട്ടുകളും സർവീസ് വോട്ടർമാർക്കുള്ള (സൈനികർ) ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) മുഖേന ലഭിച്ചത് 1339 വോട്ടുകളുമാണ്. 

 പോസ്റ്റൽ ബാലറ്റ്, ഇ.ടി.പി.ബി.എസ് വോട്ടുകളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ

തൃത്താല - 2972 +38, ആകെ 3010 

പട്ടാമ്പി -   3094+  38,  ആകെ 3132

ഷൊർണുർ - 3393+95,  ആകെ 3488

ഒറ്റപ്പാലം -    4111+ 173,  ആകെ 4284

കോങ്ങാട് -  3270+167,  ആകെ 3437

മണ്ണാർക്കാട് -  2692+  51,  ആകെ 2743

മലമ്പുഴ -  4301+149,  ആകെ 4450

പാലക്കാട് -  3384 +78,  ആകെ   3462

തരൂർ -  2713+201,  ആകെ  2914

ചിറ്റൂർ -3439+95,  ആകെ 3534

നെന്മാറ -3752+128,  ആകെ 3880

ആലത്തൂർ -  2844+ 126,  ആകെ 2970

 ജില്ലയിൽ 12 നിയോജക മണ്ഡലങ്ങളിലായി ആകെ അനുവദിച്ചത് 42492 തപാൽ വോട്ടുകളാണ്.

date