Post Category
നിര്‍വഹണ പരിശീലനം
2018-19 പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമുളള ഏകദിനപരിശീലനം ഈ മാസം 24 ന് ആരംഭിക്കും. 24 മുതല്‍ 29 വരെ രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പരിശീലനം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിശീലനം കാസര്‍കോട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകളിലെ വര്‍ച്വല്‍ ക്ലാസ്മുറികളിലാണ് നടക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ആസൂത്രണസമിതി വൈസ്‌ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, മുഴുവന്‍ നിര്‍വഹണോദ്യോഗസ്ഥര്‍, പുതുതായി നിയമിക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447781182.
date
- Log in to post comments