ജലജീവന്‍ മിഷന്‍: പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം-ജില്ലാ കലക്ടര്‍
ജലജീവന്‍ മിഷന്റെ ആഭിമുഖ്യത്തിലുള്ള കുടിവെള്ള പദ്ധതികള്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിച്ച് എല്ലായിടത്തും ശുദ്ധജലം എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പദ്ധതിനിര്‍വഹണം സമയബന്ധിതമായി നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം മൂന്ന് ലക്ഷത്തോളം കണക്ഷനുകള്‍ നല്‍കാനാകും വിധം പ്രവര്‍ത്തിക്കണം എന്നും കലക്ടര്‍ പറഞ്ഞു. വിവിധ ഡിവിഷനുകളിലെ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഷാജി എസ്. ബോണ്‍സ്‌ലെ, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1085/2021)
- Log in to post comments