Skip to main content

സ്‌ക്വാഡ് പരിശോധന വ്യാപകം: 63 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കോവിഡ് പ്രതിരോധത്തിനായി  നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 63 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര താലൂക്ക് പരിധിയിലെ പുത്തൂര്‍, കൊട്ടാരക്കര, ചിതറ, കടക്കല്‍, ചടയമംഗലം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 71 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കൊട്ടാരക്കര തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജി. അജേഷ്  എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പത്തനാപുരം താലൂക്കിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് താക്കീത് നല്‍കുകയും രണ്ട് സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തു. പത്തനാപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പുനലൂര്‍ മുനിസിപ്പാലിറ്റയിലെ വാളക്കോട്, വിളക്കുവട്ടം, കലയനാട് എന്നിവിടങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ് കുമാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് ദിലീഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോവിഡ് മാനദണ്ഡലംഘനവുമായി ബന്ധപ്പെട്ട് 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 25 കേസുകള്‍ താക്കീത് നല്‍കുകയും ആറു കേസുകളില്‍ പിഴ ഈടാക്കുകയും ചെയ്തു.
കൊല്ലം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജുവിന്റെ നേതൃത്വത്തില്‍ നെടുമ്പന,നല്ലില, പാലമുക്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീതും രണ്ട് സ്ഥാപങ്ങള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.
കരുനാഗപ്പള്ളി തഹസില്‍ദാരുടെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ പ•ന, തഴവ, തെക്കുംഭാഗം, ഓച്ചിറ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 269 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും 41 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.
(പി.ആര്‍.കെ നമ്പര്‍.1086/2021)
 

date