Skip to main content

വാഹനം ഹാജരാക്കണം

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി  വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പ്രാഥമിക കാര്‍ഷിക സഹകരണ വികസന ബാങ്കുകളുടേയും വാഹനങ്ങള്‍ ഡ്രൈവര്‍മാര്‍ സഹിതം അതത് താലൂക്ക് തഹസില്‍ദാര്‍മാര്‍ മുന്‍പാകെ ഇന്ന് (മെയ് 7) രാവിലെ 10.30 ന് മുന്‍പ് ഹാജരാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു.    ഹാജരാക്കാത്ത വാഹനങ്ങളുടെ  കസ്റ്റോഡിയന്‍ ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും.  വാഹനം ഹാജരാക്കാതിരിക്കുന്ന കസ്റ്റോഡിയന്‍ ഓഫീസര്‍മാര്‍ ഇന്ന്(മെയ് 7) ഉച്ചക്ക് 12.00 ന്് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകണം. പോലീസ്, റവന്യു, ആരോഗ്യം, ഗതാഗതം, തദ്ദേശ സ്വയംഭരണം, വനം, എക്‌സൈസ്, ഫയര്‍,തൊഴില്‍ എന്നീ വകുപ്പുകളുടെ വാഹനങ്ങളെ ഒഴിവാക്കിയതായും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1088/2021)
 

date