എംപ്ലോയബിലിറ്റി സ്കില്‍സ്- ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബേള, നീലേശ്വരം, ചെറുവത്തൂര്‍, മാടായി, കുറുവങ്ങാട്, തൂണേരി, എലത്തൂര്‍, പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട്, ചിറ്റൂര്‍, പാലപ്പുറം, മംഗലം, വരവൂര്‍, എരുമപ്പെട്ടി, ഹെര്‍ബര്‍ട്ട് നഗര്‍, വിആര്‍ പുരം, നടത്തറ, ഇടത്തുരുത്തി, പുല്ലൂറ്റ്, എങ്കക്കാട്, മായന്നൂര്‍ തുടങ്ങി 23 ഐടിഐ കളില്‍ എംപ്ലോയബിലിറ്റി സ്കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഐടിഐയില്‍ ഈ മാസം 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. താല്‍പ്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയും സഹിതം ഹാജരാകണം.
രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോട് കൂടിയ എംബിഎ അല്ലെങ്കില്‍ ബിബിഎ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടുകൂടിയ സോഷ്യോളജി-സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്സ് എന്നിവയില്‍ ബിരുദമോ അല്ലെങ്കില്‍ ഡിഗ്രി-ഡിപ്ലോമയും. ഐടിഐകളില്‍ രണ്ട് വര്‍ഷം എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ പ്രവര്‍ത്തി പരിചയമോ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371451.
- Log in to post comments