മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണ്ണായി ഓണ്‍ലൈന്‍ ആക്കുന്നു
മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയുടെ അപേക്ഷ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നു. ഉപഭോക്താക്കള്‍ സ്വന്തമായി ഓണ്‍ലൈന്‍ വഴി അയച്ച അപേക്ഷ പരിശോധിച്ച് ബാങ്ക് അക്കൗണ്ട് വഴി തുക കൈമാറാനാണ് നിര്‍ദ്ദേശം. ഇതിനായുള്ള വിലേജ് ഓഫീസര്‍മാരുടെയും താലൂക്ക് ഓഫീസര്‍മാരുടെയും പരിശീലന പരിപാടി കലക്‌ട്രേറ്റില്‍ നടന്നു. സി-ഡിറ്റ് ജില്ല് കോഡിനേറ്റര്‍ റിനേഷ് ആണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അപേക്ഷകന്‍ ബാങ്ക് അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറും നിര്‍ബന്ധമായും നല്‍കിയിരിക്കണം. അപേക്ഷ എസ്.എം.എസ് വഴി ഉറപ്പാക്കും. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ പുതിയ അക്കൗണ്ട് തുറന്ന് വേണം അപേക്ഷിക്കാന്‍. തുക ബാങ്കിലേക്കാണ് നിക്ഷേപിക്കുക. മുന്‍പുണ്ടായിരുന്ന സംവിധാനം മുഴുവന്‍ പൊളിച്ചെഴുതിയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത്. ഈ സംവിധാനം ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വന്നു. 100 മണിക്കൂറിനുള്ളില്‍ അപേക്ഷകന് തുക ലഭിക്കുമെന്നതാണ് പുതിയ സംവിധാനം മൂലം ഉണ്ടാകുക. തുടക്കത്തില്‍ സമയത്തിന്റെ കാര്യത്തില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവാമെങ്കിലും പിന്നീട് കൃത്യമായി തന്നെ കക്ഷിക്ക് തുക ലഭിക്കും.
- Log in to post comments