മഹിളാ പ്രധാന്‍ ഏജന്റുമാരെ ആദരിച്ചു.
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മഹിളാ പ്രധാന്‍ ഏജന്റുമാരെ എം.എല്‍.എ മഞ്ഞളാംകുഴി അലി ട്രോഫികള്‍ നല്‍കി ആദരിച്ചു. 1,48, 20,350 / രൂപസമാഹരിച്ച് അജിത കെ.പി. ഒന്നാം സ്ഥാനവും പ്രസന്നകുമാരി 86, 19, 300/ രൂപ സമാഹരിച്ച് രണ്ടാം സ്ഥാനവും ബിന്ദു മോള്‍ 72, 23,300/ രൂപ സമാഹരിച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാട്ടിന്‍ പുറങ്ങളിലെ സ്ത്രീകളില്‍ സമ്പാദ്യ ശീലം വളര്‍ത്തിയ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ രാഷ്ട്ര പുരോഗതിയില്‍ വലിയൊരു പങ്കാണ് വഹിക്കുന്നതെന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അംഗീകരിക്കപ്പെടേണ്ടതാണെന്നും എം.എല്‍.എ പറഞ്ഞു.
ബ്‌ളോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ് പ്രസിഡന്റ് റീന പെട്ടമണ്ണ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സദഖ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ നാസര്‍ മാസ്റ്റര്‍, ആയിഷ, സിനി, പ്രസീത മണിയാളി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അമീര്‍ പാതാരി, സമീറ ചക്കരത്തൊടി, ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസര്‍ മുഹമ്മദ് ഷാഫി, ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അഷ്‌റഫ് പെരുമ്പള്ളി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം സുജാത തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments