Skip to main content

സ്വകാര്യ-സഹകരണ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളൊരുക്കണം-ജില്ലാ കലക്ടര്‍

ജില്ലയിലെ എല്ലാ സ്വകാര്യ-സഹകരണ ആശുപത്രികളിലും കോവിഡ്  ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍, ഐ. സി. യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നീക്കിവെക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. താലൂക്കുകളില്‍ പ്രവര്‍ത്തനരഹിതമായ ആശുപത്രി കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്തും എന്നും കലക്ടര്‍ പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.1109/2021)
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി
പെരുമ്പുഴ ഗ്രാമോദ്ധാരണ സര്‍വീസ് സഹകരണ ബാങ്ക് സമാഹരിച്ച 10.6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. ബാങ്ക് വിഹിതമായ 10 ലക്ഷവും ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളവും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വിഹിതവും ഉള്‍പ്പടെയാണ് 10,60,000 രൂപ നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.സുദര്‍ശനന്‍ പിള്ള, ബി. ശ്രീധരന്‍പിള്ള, സെക്രട്ടറി എസ്. മണികണ്ഠന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1110/2021)
ഓക്‌സിജന്‍ വിതരണം: മേല്‍നോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍
കെ. എം. എം. എല്‍, മുണ്ടയ്ക്കല്‍ ഓക്കെ ഏജന്‍സീസ് എന്നിവിടങ്ങളില്‍നിന്ന് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് ഉള്ള ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്താന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേററുമാര്‍ക്ക് ചുമതല നല്‍കി. കെ.എം.എം.എല്ലിന്റെ ചുമതല കരുനാഗപ്പള്ളി എല്‍. ആര്‍. തഹസില്‍ദാര്‍ ആര്‍. സുശീലയ്ക്കും ഓക്കെ ഏജന്‍സീസിന്റേത് കൊല്ലം എല്‍. ആര്‍. തഹസില്‍ദാര്‍ എന്‍. പി. പ്രേംലാലിനുമാണ്.
(പി.ആര്‍.കെ നമ്പര്‍.1111/2021)
കോവിഡ് സ്‌ക്വാഡ് പരിശോധന
10 കേസുകള്‍ക്ക് പിഴ ചുമത്തി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ  നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ (മെയ് 8)10 കേസുകള്‍ക്ക് പിഴ ചുമത്തി.  ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളിലായി 199 കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തി.
പത്തനാപുരം താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജി ബേബിയുടെ നേതൃത്വത്തില്‍ രണ്ടാലുംമൂട്, തലവൂര്‍, പറങ്കിമാംമുകള്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ എട്ടുപേര്‍ക്ക് താക്കീതു നല്‍കി.
കരുനാഗപ്പള്ളിയില്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍  65 കേസുകള്‍ക്ക് താക്കീത് നല്‍കുകയും രണ്ട് പേര്‍ക്ക് പിഴ ഈടാക്കുകയും ചെയ്തു.
പുനലൂരില്‍ തെ•ല, കുളത്തൂപ്പുഴ, ആര്യങ്കാവ് എന്നിവിടങ്ങളിലായി 18 മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുകയും താക്കീത് നല്‍കുകയും ചെയ്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ കുമാരി ഗീത, പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍  പരിശോധനയില്‍ പങ്കെടുത്തു.
കുന്നത്തൂരില്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 80 കേസുകള്‍ക്ക് താക്കീത് നല്‍കുകയും എട്ട് എണ്ണത്തിന്  പിഴ ചുമത്തുകയും ചെയ്തു.
കൊട്ടാരക്കര ടൗണില്‍ 35 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 18 പേര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. തഹസില്‍ദാര്‍ ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുരേഷ് കുമാര്‍, ജി. അജേഷ് സെക്ടറല്‍ മജിസ്‌ട്രേറ്റ് അരുണ്‍ കെ. സോമന്‍ എന്നിവരാണ് പരിശോധന  നടത്തിയത്.
കൊല്ലത്ത് പള്ളിമുക്ക്, മേവറം, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകൃഷ്ണന്‍ പരിശോധനയില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1112/2021)

date