പദ്ധതി നിര്‍വ്വഹണം സമയബന്ധിതമാക്കും.
പെരിന്തല്‍മണ്ണ നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമവും സമയ ബന്ധിതവുമാക്കാന്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന പദ്ധതി നിര്‍വ്വഹണ ശില്‍പശാലയില്‍ തീരുമാനം. വാര്‍ഷിക പദ്ധതിയിലും ബജറ്റിലുമായി ഈ വര്‍ഷം പ്രഖ്യാപിച്ച 114 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കാന്‍ ഒരു പദ്ധതി നിര്‍വ്വഹണ കലണ്ടറിനും രൂപം നല്‍കി. ആഗസ്റ്റ് ആകുമ്പോഴേക്ക് 60 ശതമാനവും ഡിസംബര്‍ ആകുമ്പോഴേക്ക് മുഴുവന്‍ പദ്ധതിയും നിര്‍വ്വഹിച്ച് 100 ശതമാനം ലക്ഷ്യം നേടുന്ന തരത്തിലാണ് കലണ്ടറിന് രൂപം നല്‍കിയിരിക്കുന്നത്. ഓരോ സ്റ്റാന്റിംഗ് കമ്മിറ്റിക്കും കീഴില്‍ വരുന്ന പദ്ധതികള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനാണ്. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എല്ലാ ശനിയാഴ്ചകളിലും നിര്‍വ്വഹണ പുരോഗതിയുടെ റിപ്പോര്‍ട്ട് അതത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ക്ക് നല്‍കണം. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചകളില്‍ പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി ആസൂത്രണ സമിതി യോഗം ചേര്‍ന്ന് വിലയിരുത്തും .പദ്ധതി
നിര്‍വ്വഹണ ശില്‍പശാല നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി.എം.കെ ശ്രീധരന്‍, കെ. പ്രമോദ്, താമരത്ത് ഉസ്മാന്‍, കെ സി മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
- Log in to post comments