Skip to main content

ഐ.ഐ.ഐ.സി. ഡയറക്ടറായി ഡോ: ബി. സുനിൽ കുമാർ ചുമതലയേറ്റു

തൊഴിൽവകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷ (ഐ.ഐ.ഐ.സി.)ന്റെ പുതിയ ഡയറക്ടറായി ഡോ: ബി. സുനിൽ കുമാർ ചുമതലയേറ്റു.
ദീർഘകാലം ടി. കെ. എം. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ സിവിൽ വിഭാഗം പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം സുസ്ഥിരനഗരവികസനവുമായി ബന്ധപ്പെട്ട് ഗവേഷണബിരുദം നേടിയിട്ടുണ്ട്. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനിയേർസ്  ഇന്ത്യ, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ടൗൺ പ്ലാനേഴ്സ് എന്നിങ്ങനെ നിരവധി ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള സമിതികളിൽ ഇദ്ദേഹം അംഗമാണ്.
സിവിൽ എൻജിനീയറിങ് ബിരുദധാരികൾക്കുള്ള എട്ടു തൊഴിലധിഷ്ഠിത പരിശീലനപരിപാടികളടക്കം എട്ടാം ക്ലാസുമുതൽ എംടെക് വരെയുള്ളവർക്കു വിവിധ സാങ്കേതിക തൊഴിൽപരിശീലനങ്ങൾ നടത്തി സർട്ടിഫിക്കറ്റു നല്കുന്ന കേരളസർക്കാർ സ്ഥാപനമാണ് ഐ ഐ ഐ സി.
പി. എൻ. എക്സ് 1516/2021  

 

date