Skip to main content

പരിശോധന നടത്തി

 

 

 

രക്തത്തിലെ ഓക്‌സിജന്റെ അളവ് നിര്‍ണയിക്കുന്ന പള്‍സ് ഓക്‌സി മീറ്ററിന്  അമിത വില ഈടാക്കുന്നതായ പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ്   വടകര നഗരത്തിലെ  സര്‍ജിക്കല്‍ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി. വടകര പുതിയ സ്റ്റാന്‍ഡിന് വലതുവശം  റീജന്‍സി ടവറില്‍ പ്രര്‍ത്തിക്കുന്ന ഹോള്‍സെയില്‍ സര്‍ജിക്കല്‍ സ്ഥാപനത്തില്‍ ജിസ്മോര്‍ കമ്പനിയുടെ 986 രൂപക്ക് ലഭിക്കുന്ന പള്‍സ് ഓക്‌സി മീറ്റര്‍ 1400 രൂപക്ക് വില്പന നടത്തുന്നതായി കണ്ടെത്തി. കടക്കാരന്‍ അമിതലാഭം  ഈടാക്കില്ലെന്നും  ബാക്കി സ്റ്റോക്ക് ഒരെണ്ണത്തിന് 1100  രൂപ വീതം ഈടാക്കി വില്പന നടത്തുമെന്നും    ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ താക്കീത് നൽകി വിട്ടയച്ചു.
 
                വീരഞ്ചേരിയിലും സമീപത്തുമുള്ള സര്‍ജിക്കല്‍ കടകളിലും പരിശോധന നടത്തി. ചിലയിടങ്ങളില്‍ കമ്പനിയുടെ പേരോ എം.ആര്‍.പി  യോ ഇല്ലാത്ത ഓക്‌സിമീറ്ററുകൾ  വില്പനയ്ക്കുള്ളതായി  കണ്ടെത്തി. ചില കടകളില്‍ സ്റ്റോക്ക് എത്തിക്കാതെ ക്ഷാമം ഉണ്ടാക്കുന്നതായും മനസിലായി. എത്രയും പെട്ടന്ന് ആവശ്യത്തിന് സ്റ്റോക്ക് എത്തിക്കാന്‍ നിര്‍ദേശം നല്‍കി. വിതരണ കമ്പനികള്‍ കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് വിലകൂട്ടി എടുക്കുന്നതായി  കടക്കാര്‍ അറിയിച്ചു.    
         പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍  ടി.സി.സജീവന് പുറമേ  റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ നിജിന്‍ ടി.വി, സജീഷ് കെ ടി, കുഞ്ഞികൃഷ്ണന്‍.കെ. പി എന്നിവരും    ജീവനക്കാരായ സുനില്‍കുമാര്‍. എസ്, ഗോപാലകൃഷ്ണന്‍ ഇ. കെ, ശ്രീജിത്ത്കുമാര്‍ കെ.പി എന്നിവരും പങ്കെടുത്തു.

 

date