Skip to main content

ഗോസമൃദ്ധി പദ്ധതി 31 വരെ

 

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന  ഗോസമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍   മെയ് 31 വരെ അവസരമുള്ളതായി  ജില്ലാ മൃഗസംരക്ഷണ ആഫീസര്‍ അറിയിച്ചു. എല്ലാ കര്‍ഷകരും കന്നുകുട്ടികളുടെ ജനനം വെറ്ററിനറി ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നാല് മുതല്‍ എട്ട് മാസം വരെ പ്രായമായ എല്ലാ കന്നുകുട്ടികളെയും ബ്രൂസല്ല പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

                                                  (കെ.ഐ.ഒ.പി.ആര്‍-1022/18)  

date