കോവിഡ് 2039, രോഗമുക്തി 2280
ജില്ലയില്‍ ഇന്നലെ (മെയ് 10) 2039 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2280 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 2028 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 481 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-66, കൊട്ടാരക്കര-57, പുനലൂര്‍-41, പരവൂര്‍-35 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഓച്ചിറ-66, തലവൂര്‍-64, ഓച്ചിറ-57, തേവലക്കര-56, നെടുമ്പന-46, ആലപ്പാട്-44, കല്ലുവാതുക്കല്‍-42, ക്ലാപ്പന, മയ്യനാട് എന്നിവിടങ്ങളില്‍ 41 വീതവും പെരിനാട്-38, കുളക്കട, കുണ്ടറ ഭാഗങ്ങളില്‍ 37 വീതവും ചാത്തന്നൂര്‍-35, വെളിനല്ലൂര്‍-30, ഇട്ടിവ, കൊറ്റങ്കര പ്രദേശങ്ങളില്‍ 28 വീതവും കടയ്ക്കല്‍, ചിറക്കര എന്നിവിടങ്ങളില്‍ 25 വീതവും കുമ്മിള്‍-24, ഇടമുളയ്ക്കല്‍-23, വിളക്കുടി-22, മൈനാഗപ്പള്ളി-21, തൃക്കോവില്‍വട്ടം, വെട്ടിക്കവല ഭാഗങ്ങളില്‍ 20 വീതവും തൊടിയൂര്‍, മേലില പ്രദേശങ്ങളില്‍ 19 വീതവും ഏരൂര്‍, കരവാളൂര്‍, ചവറ എന്നിവിടങ്ങളില്‍ 18 വീതവും തഴവ, തെക്കുംഭാഗം പ്രദേശങ്ങളില്‍ 17 വീതവും അഞ്ചല്‍, ആദിച്ചനല്ലൂര്‍, നിലമേല്‍, മൈലം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 16 വീതവും ചടയമംഗലം, പിറവന്തൂര്‍ ഭാഗങ്ങളില്‍ 15 വീതവും കുലശേഖരപുരം-14, ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, കരീപ്ര, കുളത്തൂപ്പുഴ, ചിതറ, പ•ന, പവിത്രേശ്വരം, പൂതക്കുളം പ്രദേശങ്ങളില്‍ 12 വീതവും നെടുവത്തൂര്‍, പേരയം എന്നിവിടങ്ങളില്‍ 11 വീതവും പൂയപ്പള്ളി, പോരുവഴി ഭാഗങ്ങളില്‍ 10 വീതവും ഇളമാട്, തൃക്കരുവ, തെ•ല, നീണ്ടകര, വെളിയം പ്രദേശങ്ങളില്‍ ഏഴു വീതവും ഈസ്റ്റ് കല്ലട, എഴുകോണ്‍, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ ആറു വീതവും ശൂരനാട് നോര്‍ത്ത്-നാല്, പട്ടാഴി, മണ്ട്രോത്തുരുത്ത് ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്.കെ നമ്പര്‍.1136/2021)
- Log in to post comments