Skip to main content

കോവിഡ് ആശുപത്രി ഉടന്‍ പൂര്‍ത്തിയാക്കണം-പ്രിന്‍സിപ്പല്‍ സെക്രട്ടറി

ചവറയില്‍ സജ്ജമാക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രം അതിവേഗം പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്റെ നിര്‍ദ്ദേശം. ശങ്കരമംഗലം സര്‍ക്കാര്‍ സ്‌കൂളിലും കെ. എം. എം. എല്‍ ന്റെ സ്ഥലത്തുമായി 2000 ത്തോളം കിടക്കകള്‍ ഓക്‌സിജന്‍ സൗകര്യം കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിനൊപ്പം സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം ഉള്‍ക്കൊണ്ടു സമയബന്ധിതമായി സൗകര്യങ്ങള്‍ ഒരുക്കണം. രോഗവ്യാപന സാഹചര്യം മുന്‍നിര്‍ത്തി ക്രമീകരണം നടത്തണം. നിശ്ചിത സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കാനായാല്‍ അപകടം ഒഴിവാക്കാം-അദ്ദേഹം ഓര്‍മിപ്പിച്ചു. കൃത്യമായ ഇടപെടല്‍ നടത്തി കുറ്റമറ്റ രീതിയിലാണ് ആശുപത്രി ഒരുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. തൊട്ടടുത്തുള്ള ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് പ്രാണവായു എത്തിക്കാനാകുന്നത് ഏറെ പ്രയോജനകരമാണെന്നും കൂട്ടിചേര്‍ത്തു.
(പി.ആര്‍.കെ നമ്പര്‍.1136/2021)

date