യുവാക്കള്‍ക്ക് കൗണ്‍സിലിങുമായി നെഹ്‌റു യുവ കേന്ദ്ര
കോവിഡ് വ്യാപനവും ലോക്‌ഡോണ്‍ സാഹചര്യവും യുവജനങ്ങളിലും വിദ്യാര്‍ത്ഥികളിലുമുളവാക്കിയ ആശങ്ക, വിരസത, മാനസിക സംഘര്‍ഷം എന്നിവ അകറ്റുന്നതിന് കേന്ദ്ര യുവജനകായിക മന്ത്രാലയത്തിന്‍ കിഴിലുള്ള നെഹ്‌റു യുവ കേന്ദ്ര കരിയര്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കുന്നു. കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസ് സോഷ്യോളജി വിഭാഗം, നാഷണല്‍ സര്‍വീസ് സ്‌കീം, യുവ വികാസ് കേന്ദ്ര, സരോവരം കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, ഗ്ലോബല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ. എസ്.എസ് ലാല്‍, കേന്ദ്ര സര്‍വകലാശാല മുന്‍ റജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന്‍ നായര്‍, കരിയര്‍ കൗണ്‍സിലര്‍ ഡോ. ഐസക്ക് തോമസ്, സരോവരം ചെയര്‍പേഴ്‌സണ്‍ ഡോ. നോഹ ലാജ് എന്നിവരുടെ നേതൃത്വത്തിലാണ് കരിയര്‍ കൗണ്‍സിലിംഗ് നടത്തുന്നത്.
രാജ്യത്തിനകത്തും വിദേശത്തുമുള്ള 'ഉന്നത വിദ്യാഭ്യാസം -തൊഴില്‍ സ്വയം തൊഴില്‍ അവസരങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളേജുകള്‍, മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി വെബിനാര്‍ സംഘടിപ്പിക്കും. താത്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ careeryvk @ yahoo.com എന്ന ഇമെയിലില്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തീയതി അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9037571880 എന്ന നമ്പറില്‍ ബന്ധപ്പെടാം. .
- Log in to post comments