Skip to main content

സ്‌ക്വാഡ് പരിശോധന-12 കേസുകള്‍ക്ക് പിഴയീടാക്കി

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 12 കേസുകള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി താലൂക്കില്‍ 67 കേസുകള്‍ക്ക് താക്കീത് നല്‍കി. 12 കേസുകള്‍ക്ക് പിഴ  ഈടാക്കി. കരുനാഗപ്പള്ളി, ക്ലാപ്പന,  തഴവ, ഓച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സെക്ടറല്‍  മജിസ്‌ട്രേറ്റുമാരായ വൃന്ദ, സജികുമാര്‍, മീര തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനാപുരം താലൂക്കില്‍ ആറു കേസുകള്‍ക്ക് താക്കീത് നല്‍കി. പട്ടാഴി,  പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന. തഹസില്‍ദാര്‍ സജി. എസ്. കുമാര്‍  നേതൃത്വം നല്‍കി.
പുനലൂരില്‍ 22 കേസുകള്‍ക്ക് താക്കീത് നല്‍കി. തെ•ല,  ആര്യങ്കാവ്,  കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ തഹസില്‍ദാര്‍ വിനോദ് രാജിന്റെ  നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കുന്നത്തൂര്‍ താലൂക്കില്‍ 106 കേസുകള്‍ക്ക് താക്കീത് നല്‍കി. താലൂക്കിലെ  ഏഴു വില്ലേജുകളിലും പരിശോധന നടത്തി. തഹസില്‍ദാര്‍ കെ.  ഓമനക്കുട്ടന്‍, സെക്ടറല്‍  മജിസ്‌ട്രേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1147/2021)

date