Post Category
എക്‌സാമിനര്‍ നിയമനം
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (2018 ജനുവരി) പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എക്‌സ്റ്റേണല്‍ എക്‌സാമിനര്‍ ആയി നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ നിലവില്‍ ഉളളതും വിരമിച്ചവരുമായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ബന്ധപ്പെട്ട എന്‍ജിനീയറിംഗ് മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ. രണ്ട്/ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇവരുടെ അഭാവത്തില്‍ സി.റ്റി.ഐ.ട്രെയിനിംഗ് പാസായിട്ടുളളവര്‍.
നിശ്ചിത യോഗ്യതയുളളവര്‍ നിശ്ചിത ഫോറത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നവംബര്‍ 18 വൈകിട്ട് അഞ്ചിനു മുമ്പ് ഐ.റ്റി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.4850/17
date
- Log in to post comments