Post Category
അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് നിരീക്ഷണ സമിതി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് സംരക്ഷണവും ഭക്ഷണവും ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായ നിരീക്ഷണ സമിതി രൂപീകരിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്‌മെന്റ്) കണ്‍വീനറും ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) മെമ്പറുമായ സമിതിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോര്‍പ്പറേഷന്‍/ മുനിസിപ്പാലിറ്റി സെക്രട്ടറി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്.
(പി.ആര്‍.കെ നമ്പര്‍.1156/2021)
date
- Log in to post comments