Skip to main content

ആഹാരം ഉറപ്പാക്കണം-ജില്ലാ കലക്ടര്‍

ലോക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ അഗതികള്‍ക്കും മറ്റു ജന്തുജാലങ്ങള്‍ക്കും ആഹാരം ഉറപ്പാക്കണെമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ മൂന്ന് നേരവും ആഹാരം ലഭ്യമാക്കണം. തയ്യാറുളള സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാം, ക്രമീകരണങ്ങളും ഏര്‍പ്പെടുത്താം. ജില്ലാ സാമൂഹ്യനീതി ഓഫീസറും പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം.
തെരുവ് നായ്ക്കള്‍ക്കും അലഞ്ഞ് തിരിയുന്ന മറ്റു മൃഗങ്ങള്‍ക്കും ആഹാരം ഉറപ്പാക്കേണ്ടത് ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ്. എസ്. പി. സി. എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായവും തേടാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1158/2021)
 

date