Skip to main content

കോവിഡ് 3350, രോഗമുക്തി 2815

ജില്ലയില്‍ ഇന്നലെ(മെയ് 12) 3350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2815 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 3336 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 696 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-90, കരുനാഗപ്പള്ളി-70, പരവൂര്‍-68, കൊട്ടാരക്കര-50 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-146, ഓച്ചിറ-115, തഴവ-110, കുളത്തൂപ്പുഴ-97, പ•ന-90, ആദിച്ചനല്ലൂര്‍-78, മൈനാഗപ്പള്ളി-70, കുലശേഖരപുരം-68, കല്ലുവാതുക്കല്‍, മൈലം എന്നിവിടങ്ങളില്‍ 58 വീതവും തെക്കുംഭാഗം-52, നെടുമ്പന-51, ഇളമ്പള്ളൂര്‍, ചവറ പ്രദേശങ്ങളില്‍ 50 വീതവും തൃക്കരുവ-48, തൃക്കോവില്‍വട്ടം-46, ഏരൂര്‍-44, അഞ്ചല്‍, നീണ്ടകര ഭാഗങ്ങളില്‍ 43 വീതവും കടയ്ക്കല്‍, പത്തനാപുരം, വിളക്കുടി എന്നിവിടങ്ങളില്‍ 40 വീതവും കുളക്കട-37, നെടുവത്തൂര്‍-35, ചിറക്കര-33, ഉമ്മന്നൂര്‍, തലവൂര്‍, വെട്ടിക്കവല പ്രദേശങ്ങളില്‍ 31 വീതവും ചടയമംഗലം, പിറവന്തൂര്‍, മയ്യനാട് ഭാഗങ്ങളില്‍ 30 വീതവും ചാത്തന്നൂര്‍, തൊടിയൂര്‍, പൂതക്കുളം എന്നിവിടങ്ങളില്‍ 29 വീതവും കൊറ്റങ്കര, നിലമേല്‍, പെരിനാട് ഭാഗങ്ങളില്‍  28 വീതവും വെളിനല്ലൂര്‍-26, കുണ്ടറ, കുന്നത്തൂര്‍, പൂയപ്പള്ളി ഭാഗങ്ങളില്‍ 25 വീതവും ആര്യങ്കാവ,് ആലപ്പാട,് ക്ലാപ്പന പ്രദേശങ്ങളില്‍ 24 വീതവും ഇടമുളയ്ക്കല്‍-23,  ഈസ്റ്റ് കല്ലട, കരവാളൂര്‍, മേലില എന്നിവിടങ്ങളില്‍ 21 വീതവും ഇട്ടിവ-19, തേവലക്കര-18, പോരുവഴി-17, ശൂരനാട് നോര്‍ത്ത്-16, വെളിയം-15, പേരയം-14,  കരീപ്ര, പട്ടാഴി, പനയം, ശാസ്താംകോട്ട ഭാഗങ്ങളില്‍ 12 വീതവും എഴുകോണ്‍, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 10 വീതവും അലയമണ്‍, തെ•ല, പവിത്രേശ്വരം, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ ഒന്‍പതു വീതവും കുമ്മിള്‍-ആറ്, ഇളമാട,് പട്ടാഴി വടക്കേക്കര പ്രദേശങ്ങളില്‍ അഞ്ചു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1165/2021)
 

date