Skip to main content

അതിഥി തൊഴിലാളികള്‍ക്ക് കിറ്റ് വിതരണം ചെയ്തു

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ വകുപ്പ് മുഖേന ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കോര്‍പറേഷന്‍ പരിധിയിലെ ഉദ്ഘാടനം മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ എം മനോജ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി ദിനേഷ് എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി. തൊഴില്‍ വകുപ്പ് ജീവനക്കാരായ ടി പ്രിജേഷ്, ശ്യാംജിത്ത് എന്നിവര്‍ തൊഴിലാളികള്‍ക്കിടയില്‍ കിറ്റ് വിതരണം നടത്തി.

date