Post Category
മത്സ്യത്തൊഴിലാളികൾ മെയ് 16 വരെ കടലിൽ പോകരുത്
ന്യൂനമർദ്ദത്തെ തുടർന്ന് കേരള തീരത്തു നിന്നും മെയ് 16 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പിൻ്റെ ജാഗ്രതാ നിർദ്ദേശം.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 14 മുതൽ 16 വരെയും, കർണാടക തീരങ്ങളിൽ മെയ് 15, 16 തീയ്യതികളിലും ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നാണ് നിർദേശം. നിലവിൽ കടലിലുള്ളവർ 14 ന് രാത്രി തന്നെ തീരത്തേക്ക് മടങ്ങി എത്തണമെന്നും നിർദ്ദേശമുണ്ട്
date
- Log in to post comments