Post Category
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
മെയ് 14 വെള്ളിയാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഗവ. എല്‍ പി സ്‌കൂള്‍ വലിയപാറ, ഗവ. യു പി സ്‌കൂള്‍ മുഴക്കുന്ന്, പേരാവൂര്‍ എം പി യു പി സ്‌കൂള്‍, ഉമ്മറപ്പൊയില്‍ എഫ്എല്‍ടിസി പെരിങ്ങോം, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഇന്ന് കൊവിഡ് വാക്സിനേഷനില്ല
ജില്ലയില്‍ ഇന്ന് (മെയ് 14 വെള്ളിയാഴ്ച) സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു
date
- Log in to post comments