Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

ഇന്ന് (മെയ് 13 വ്യാഴാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, രാമഗുരു യു പി സ്‌കൂള്‍ ചിറക്കല്‍, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, ചെറുപഴശ്ശി എല്‍ പി സ്‌കൂള്‍ മയ്യില്‍ എന്നീ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും കൈതേരിപ്പാലം എല്‍ പി സ്‌കൂളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും, മാങ്ങാട്ടിടം യു പി സ്‌കൂളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഇന്ന് കൊവിഡ് വാക്സിനേഷനില്ല

ജില്ലയില്‍ ഇന്ന് (മെയ് 13 വ്യാഴാഴ്ച) സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.
 

date