Skip to main content

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

 

മെയ് 12 ബുധനാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ആലത്ത്പറമ്പ പ്രതിഭ ക്ലബ് ഊരത്തൂര്‍, ഐഎംഎ ഹാള്‍ തളിപ്പറമ്പ്, പന്നിയൂര്‍ കാലിക്കടവ് ഹൈസ്‌കൂള്‍, വെടിയപ്പന്‍ചാല്‍ വായനശാല ഏഴോം, തിരുമേനി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പുളിങ്ങോം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല

ജില്ലയില്‍ മെയ് 12 ബുധനാഴ്ച സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു

date