Skip to main content

പത്രപ്രവർത്തകർക്കും പത്രപ്രവർത്തകേതര ജീവനക്കാർക്കും അംഗത്വം പുനഃസ്ഥാപിക്കാം

കൊവിഡ് കാലത്ത്‌  അംശദായ കുടിശ്ശിക മൂലം പത്രപ്രവർത്തക /
പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം റദ്ദാകുകയും തുടർന്ന് തുക അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തവർക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം.
കൊവിഡ് 19 രോഗവ്യാപനം, ലോക്ക് ‍ഡൗൺ തുടങ്ങിയവ മൂലം 2020  മാർച്ച് മുതൽ ഏതെങ്കിലും ഘട്ടത്തിൽ ആറു മാസത്തിലധികം അംശദായം  അടയ്ക്കാൻ സാധിക്കാതെ
അംഗത്വം റദ്ദായവരിൽ, മൂന്ന് തവണയിൽ താഴെ അംഗത്വം
പുനഃസ്ഥാപിക്കപ്പെട്ടവർക്കാണ് അവസരം.  2021 ജൂൺ 30 വരെയാണ് അഗത്വം പുന:സ്ഥാപിക്കാനാവുക. ഇങ്ങനെയുള്ളവർക്ക് 15% പിഴപ്പലിശ സഹിതം അംശദായം
അടച്ച്  അംഗത്വം പുനഃസ്ഥാപിക്കാനാകുമെന്ന് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു.

നിലവിൽ ചട്ടപ്രകാരമുള്ള പത്രപ്രവർത്തകർ/ പത്രപ്രവർത്തകേതര ജീവനക്കാരായി ജോലി ചെയ്യുന്നവരാണെങ്കിൽ അത് തെളിയിക്കുന്ന നിശ്ചിത രേഖകളും അപേക്ഷയും നൽകിയാൽ  ഒറ്റത്തവണയായി അംഗത്വം പുന:സ്ഥാപിക്കാം. വിശദവിവരങ്ങൾക്ക്
ഡയറക്ടറേറ്റിലോ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുമായോ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായോ ബന്ധപ്പെടുക

date