Post Category
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
മെയ് 9 ഞായറാഴ്ച ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കൂടാളി യു പി സ്കൂള്‍, മട്ടന്നൂര്‍ വയോജന വിശ്രമ കേന്ദ്രം, പേരാവൂര്‍ താലൂക്കാശുപത്രി, ഐഎംഎ ഹാള്‍ തളിപ്പറമ്പ്, കൊളശ്ശേരി കളരിമുക്ക് വനിതാ സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഇന്ന് കൊവിഡ് വാക്സിനേഷനില്ല
ജില്ലയില്‍ മേയ് 9 ഞായറാഴ്ച സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.
date
- Log in to post comments