Skip to main content

ന്യൂനമര്‍ദം: ആറ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ കലക്ട്രേറ്റിലും ജില്ലയിലെ ആറ് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളിലായി 358  ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി.  ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍  തുറക്കും. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയ ശേഷമാണ് ആളുകളെ  ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്.
നിലവില്‍ കൊല്ലം താലൂക്കിലെ തൃക്കോവില്‍വട്ടം എന്‍.എസ്.എസ്. യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് 24 പേരെ മാറ്റിപ്പാര്‍പ്പിച്ചു.  ഏഴു പുരുഷ•ാരും ആറു സ്ത്രീകളും പതിനൊന്ന് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോവിഡ് ബാധിതരായവരെ ഡി.സി.സി കളിലേക്കും നിരീക്ഷണത്തില്‍ കഴിയുന്നവരെ പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലയുടെ മലയോര മേഖലയിലും അടിയന്തരഘട്ടത്തില്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് പ്രത്യേകസജ്ജീകരണങ്ങള്‍ ഒരുക്കി.  പുനലൂര്‍ താലൂക്കില്‍ മാത്രം 22 ക്യാമ്പുകളാണ് തയ്യാറായത്.  പത്തനാപുരത്ത് 29 സ്‌കൂളുകളിലും സൗകര്യങ്ങള്‍ ഒരുക്കി. ജില്ലയില്‍ മഴക്കെടുതിയില്‍ ഒരു വീട് പൂര്‍ണമായും 21 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വിവിധ താലൂക്കുകളിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍:  കൊല്ലം-0474 2742116, കരുനാഗപ്പള്ളി-0476 2620223, കൊട്ടാരക്കര- 04742454623, കുന്നത്തൂര്‍-04762830345, പത്തനാപുരം- 9447191605, 0475 2350090, 8547610701,പുനലൂര്‍-0475 2222605.
(പി. ആര്‍. കെ. നമ്പര്‍ 1182/2021)
 

date