Skip to main content

അമിത നിരക്കില്‍ കോവിഡ് ചികിത്സ അനുവദിക്കില്ല-ജില്ലാ കലക്ടര്‍

ജില്ലയിലെ സ്വകാര്യ സഹകരണ ആശുപത്രികളില്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ലഭ്യമായ സേവനങ്ങളും അവയുടെ നിരക്കുകളും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായി കാണത്തക്ക വിധത്തില്‍  പ്രദര്‍ശിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
ആശുപത്രികളുടെ വെബ്‌സൈറ്റിലും ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. അമിതതുക ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അധികമായി ഈടാക്കിയ നിരക്കിന്റെ പത്ത് മടങ്ങിന് തുല്യമായ പിഴ ചുമത്തും. പി.പി.ഇ കിറ്റുകള്‍, പള്‍സ് ഒക്‌സിമീറ്ററുകള്‍, മാസ്‌കുകള്‍, പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കിയാലും  കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്വകാര്യ ആശുപത്രികളിലും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്ന നിബന്ധനകളനുസരിച്ച് രോഗികളെ പ്രവേശിപ്പിക്കുന്നത്തിനുള്ള ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു
 (പി.ആര്‍.കെ നമ്പര്‍.1178/2021)
 

date