Skip to main content

കോവിഡ് 2992, രോഗമുക്തി 2634

 

ജില്ലയില്‍ ഇന്നലെ(മെയ് 14) 2992 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2634 പേര്‍ രോഗമുക്തി നേടി. വിദേശത്തുനിന്ന് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം വഴി 2978 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 604 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-82, പുനലൂര്‍- 75, കൊട്ടാരക്കര-40, പരവൂര്‍ 34 എന്നിങ്ങനെയാണ് രോഗബാധ.
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-100, കുളത്തൂപ്പുഴ- 98, തൃക്കോവില്‍വട്ടം-81, ആലപ്പാട്-78, അലയമണ്‍- 72,  അഞ്ചല്‍, ഏരൂര്‍ എന്നിവിടങ്ങളില്‍ 71 വീതവും പെരിനാട്-68, ഓച്ചിറ-62, ചടയമംഗലം-60, ഉമ്മന്നൂര്‍ -59, ശാസ്താംകോട്ട-52, ചവറ-46, വെളിനല്ലൂര്‍-45, നെടുവത്തൂര്‍-44, മൈനാഗപ്പള്ളി-42, കരീപ്ര-41, ഇളമാട്-40, ആര്യങ്കാവ്, വെളിയം പ്രദേശങ്ങളില്‍ 39 വീതവും തഴവ-38, ഇടമുളയ്ക്കല്‍, പവിത്രേശ്വരം, വിളക്കുടി ഭാഗങ്ങളില്‍ 31 വീതവും ആദിച്ചനല്ലൂര്‍, കൊറ്റങ്കര, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ 30 വീതവും പേരയം-29,   കുലശേഖരപുരം, തെ•ല, തേവലക്കര പ്രദേശങ്ങളില്‍ 28 വീതവും ചാത്തന്നൂര്‍, തലവൂര്‍, തൊടിയൂര്‍, പ•ന, മൈലം ഭാഗങ്ങളില്‍ 26 വീതവും വെസ്റ്റ് കല്ലട-25, ഇട്ടിവ, മേലില എന്നിവിടങ്ങളില്‍ 23 വീതവും കല്ലുവാതുക്കല്‍-21, തൃക്കരുവ-20, പിറവന്തൂര്‍-19, കടയ്ക്കല്‍, ക്ലാപ്പന, പട്ടാഴി വടക്കേക്കര, വെട്ടിക്കവല പ്രദേശങ്ങളില്‍ 18 വീതവും പട്ടാഴി-17, കുന്നത്തൂര്‍, നീണ്ടകര, പനയം എന്നിവിടങ്ങളില്‍ 16 വീതവും കരവാളൂര്‍, പൂതക്കുളം ഭാഗങ്ങളില്‍ 15 വീതവും കുളക്കട, ചിറക്കര തെക്കുംഭാഗം പ്രദേശങ്ങളില്‍ 14 വീതവും പത്തനാപുരം-13, ചിതറ-12, എഴുകോണ്‍, പോരുവഴി, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 11 വീതവും നിലമേല്‍-10, ഈസ്റ്റ് കല്ലട- ആറ്, ഇളമ്പള്ളൂര്‍, കുമ്മിള്‍ പ്രദേശങ്ങളില്‍ നാലു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ.നമ്പര്‍ 1185/2021)

date