Skip to main content

കോവിഡ് ചികിത്‌സാ വസ്തുക്കളുടെ വില നിശ്ചയിച്ചു

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കൾക്ക് കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം വിൽക്കാവുന്നതിന്റെ പരമാവധി വില സർക്കാർ നിശ്ചയിച്ച് ഉത്തരവായി. പിപിഇ കിറ്റിന് 273 രൂപ, എൻ 95 മാസ്‌കിന് 22 രൂപ, ട്രിപ്പിൾ ലെയർ മാസ്‌കിന് 3.90 പൈസ, ഫേസ് ഷീൽഡിന് 21 രൂപ, ഡിസ്‌പോസിബിൾ ഏപ്രണിന് 12 രൂപ, സർജിക്കൽ ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകൾക്ക് 5.75 പൈസ, ഹാൻഡ് സാനിറ്റൈസർ 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയിൽ ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എൻആർബി മാസ്‌കിന് 80 രൂപ, ഓക്‌സിജൻ മാസ്‌കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്ററിന് 1520 രൂപ, ഫിംഗർടിപ്പ് പൾസ് ഓക്‌സിമീറ്ററിന് 1500 രൂപ.
പി.എൻ.എക്സ് 1548/2021
 

date