Skip to main content

പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും

മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വരുന്നതിന് മുൻപും  ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽ പെട്ടതാണ്. സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളേജുകളിലെ ഇൻഫക്ഷൻ ഡിസീസ്  ഡിപ്പാർട്ട്‌മെൻറും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.
പി.എൻ.എക്‌സ് 1559/2021
 

date