പ്രകൃതിക്ഷോഭം: 609 പേര്‍ ക്യാമ്പുകളില്‍ സുരക്ഷിതര്‍
ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇതുവരെ 609 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 176 കുടുംബങ്ങളിലെ 216 പുരുഷ•ാരും 214 സ്ത്രീകളും 108 കുട്ടികളും 56 മുതിര്‍ന്ന പൗര•ാരും ഉണ്ട്. അഞ്ച് കോവിഡ് രോഗികള്‍ ഡൊമിസിലറി കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയിലുണ്ട്. 10 പേര്‍ ക്യാമ്പുകളില്‍ നിരീക്ഷണത്തിലും.
കാറ്റിലും മഴയിലും ജില്ലയില്‍ ഇതുവരെ 10 വീടുകള്‍ പൂര്‍ണമായും 313 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്നലെ(മെയ് 16) മാത്രം 41.47 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കൊല്ലം താലൂക്കിലെ തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, മണ്‍ട്രോതുരുത്ത്, ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍, കരുനാഗപ്പള്ളിയിലെ ആലപ്പാട് എന്നീ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. കൊല്ലം താലൂക്കില്‍ മാത്രം 109 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കരുനാഗപ്പള്ളിയിലെ വടക്കുംതല, തെക്കുംഭാഗം, ക്ലാപ്പന മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്.
ചെറിയഴീക്കലിലെ കെ.വി കെ.വി.എം.യു.പി.സ്‌കൂള്‍, ഗവ.എല്‍.പി.സ്‌കൂള്‍, അഴീക്കല്‍ ഗവ.ഹൈസ്‌കൂള്‍, കുഴിത്തുറ ജി.എഫ്.എച്ച്.എസ്്, ഗ്രാന്‍ഡ് ഹൈനസ് കണ്‍വെന്‍ഷന്‍, വടക്കുംതല സി.എം.എസ്.എല്‍.പി. സ്‌കൂള്‍, ലൂര്‍ദ്ദ് കോണ്‍വെന്റ്, സ്രായിക്കാട് ജി.എച്ച്.ഡബ്ല്യു.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കരുനാഗപ്പള്ളിയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മുഖത്തല എന്‍.എസ്.എസ്.യു. പി.സ്‌കൂള്‍, മൈലക്കാട് എല്‍.പി. സ്‌കൂള്‍, വളത്തുംഗല്‍ ഗവ. ബോയ്‌സ് എച്ച്.എസ്, കോയിക്കല്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, വെറ്റിലത്താഴം ജി.വി.എല്‍.പി.സ്‌കൂള്‍, മുഖത്തല എം.ജി.ടി.എച്ച്.എസ്, വിമല ഹൃദയ എച്ച്.എസ്.എസ്. എന്നിവയാണ് കൊല്ലത്തെ ക്യാമ്പുകള്‍.
(പി.ആര്‍.കെ നമ്പര്‍.1200/2021)
- Log in to post comments