സ്‌ക്വാഡ് പരിശോധന 37 പേര്‍ക്ക് പിഴ ചുമത്തി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം താലൂക്ക് തലത്തില്‍ നടക്കുന്ന സ്‌ക്വാഡ് പരിശോധനയില്‍ ഇന്നലെ (മെയ് 16) 37 പേര്‍ക്ക് പിഴചുമത്തി. കൂടുതല്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത് കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും ആണ്. തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരാണ് വ്യാപാരസ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നത്.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തിരക്ക് ഉണ്ടാകുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് തഹസീല്‍ദാര്‍ കെ. ജി. മോഹന്‍, പോലീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. താലൂക്കിലെ ക്ലാപ്പന, കുലശേഖരപുരം, തഴവ, തെക്കുംഭാഗം, ഓച്ചിറ എന്നിവിടങ്ങളില്‍ നടന്ന പരിശോധനകളില്‍ 78 പേര്‍ക്ക് താക്കീത് നല്‍കുകയും 18 പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ സുജ, സജികുമാര്‍, സുരേഷ് ബാബു, സജീന്ദ്രന്‍, ജലന്ധര്‍, മീര തുടങ്ങിയവര്‍ പങ്കെടുത്തു.
കൊട്ടാരക്കരയിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനകളില്‍ 136 പേര്‍ക്ക് താക്കീത് നല്‍കുകയും 15 പേര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ പടിഞ്ഞാറെ കല്ലട, ശൂരനാട് വടക്ക്, മൈനാഗപ്പള്ളി, പോരുവഴി എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 54 പേര്‍ക്ക് താക്കീത് നല്‍കുകയും നാലു കേസുകളില്‍ പിഴ ചുമത്തുകയും ചെയ്തു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മി പങ്കെടുത്ത പരിശോധനയില്‍ ആയിരനല്ലൂര്‍, കരവാളൂര്‍ എന്നിവിടങ്ങളില്‍ 16 കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുകയും താക്കീത് നല്‍കുകയും ചെയ്തു.
(പി.ആര്‍.കെ നമ്പര്‍.1201/2021)
- Log in to post comments