കൊല്ലം ബീച്ച് ഇനിമുതല്‍ ക്ലീന്‍ ബീച്ച്
ബീച്ച് ക്ലീനിംഗ് സര്‍ഫ് റേക്ക് ഇനി കൊല്ലം ബീച്ച് ശാസ്ത്രീയമായി ശുചീകരിക്കും. തീരദേശ വികസന കോര്‍പ്പറേഷന്‍ കൊല്ലം കോര്‍പ്പറേഷന് വാങ്ങി നല്‍കിയ ശുചീകരണ യന്ത്രം ബീച്ച് ക്ലീനിംഗ് സര്‍ഫ് റേക്ക് മേയര്‍ പ്രസന്ന ഏണസ്റ്റ് ജെ. മേഴ്സികുട്ടിയമ്മയില്‍ നിന്നും ഏറ്റു വാങ്ങി. മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ ശുചിയാക്കാന്‍ മെഷീന് സാധിക്കും. ബീച്ച് പരിസരത്തു നടന്ന ചടങ്ങില്‍ എം .മുകേഷ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി.ഐ. ഷേഖ് പരീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകുമാരി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പവിത്ര, നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹണി, ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ടോമി, സജീവ്, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ സജീവ്, കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി, തീരദേശ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ. ജി ഷിലു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1202/2021)
- Log in to post comments