Skip to main content

കോവിഡ് 2416, രോഗമുക്തി 1626

ജില്ലയില്‍ ഇന്നലെ (മെയ് 16) 2416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1626 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തുനിന്ന് രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 2403 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ 666 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-81, കൊട്ടാരക്കര-62, പുനലൂര്‍-60, കരുനാഗപ്പള്ളി -32, എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ കൊറ്റങ്കര-78, ചാത്തനൂര്‍-65, വെളിനല്ലൂര്‍-61, ചവറ-59, കുണ്ടറ-56, പത്തനാപുരം-53, തൃക്കരുവ, പ•ന എന്നിവിടങ്ങളില്‍ 51 വീതവും നെടുമ്പന-43, ചിതറ, പെരിനാട് ഭാഗങ്ങളില്‍ 41 വീതവും ഇളമാട്-39, തലവൂര്‍-35, തൃക്കോവില്‍വട്ടം, നീണ്ടകര, പിറവന്തൂര്‍ പ്രദേശങ്ങള്‍ 32 വീതവും ഇളമ്പള്ളൂര്‍, ഓച്ചിറ എന്നിവിടങ്ങളില്‍ 30 വീതവും ഉമ്മന്നൂര്‍, കടയ്ക്കല്‍ ഭാഗങ്ങളില്‍ 28 വീതവും    വെളിയം-26, കല്ലുവാതുക്കല്‍-25, പൂതക്കുളം-24, വിളക്കുടി-23, പേരയം-22, അഞ്ചല്‍, അലയമണ്‍, ഏരൂര്‍, ചടയമംഗലം പ്രദേശങ്ങളില്‍ 21 വീതവും കരവാളൂര്‍, നിലമേല്‍, മൈലം, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 20 വീതവും വെട്ടിക്കവല-19, ഇടമുളയ്ക്കല്‍- 16, ആദിച്ചനല്ലൂര്‍, ഇട്ടിവ, ചിറക്കര എന്നിവിടങ്ങളില്‍ 15 വീതവും പട്ടാഴി വടക്കേക്കര, മയ്യനാട് ഭാഗങ്ങളില്‍ 14 വീതവും തൊടിയൂര്‍-13, ആലപ്പാട്, കുന്നത്തൂര്‍, കുലശേഖരപുരം, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 12 വീതവും എഴുകോണ്‍, തേവലക്കര, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 11 വീതവും കരീപ്ര, കുമ്മിള്‍ എന്നിവിടങ്ങളില്‍ 10 വീതവും ഈസ്റ്റ് കല്ലട-ഒന്‍പത്, കുളക്കട, തഴവ, പനയം, പോരുവഴി, മേലില ഭാഗങ്ങളില്‍ എട്ടു വീതവും ക്ലാപ്പന, തെ•ല എന്നിവിടങ്ങളില്‍ ഏഴു വീതവും തെക്കുംഭാഗം, പട്ടാഴി, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ ആറു വീതവും മണ്‍ട്രോത്തുരുത്ത്, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ നാലു വീതവും കുളത്തൂപ്പുഴ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.1205/2021)

date