Post Category
നിപ വൈറസ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം- സംസ്ഥാന പോലീസ് മേധാവി
കോഴിക്കോട് പേരമ്പ്രയില്‍ കണ്ടെത്തിയ നിപ വൈറസ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വിധം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നല്‍കാന്‍ ഔദ്യോഗികമായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ യാതൊരു കാരണവശാലും ഷെയര്‍ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഇതു സംബന്ധിച്ച അന്വേഷണങ്ങളില്‍ പോലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പി.എന്‍.എക്‌സ്.1940/18
date
- Log in to post comments