സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം; ജില്ലാ വികസന സെമിനാര്‍ ഇന്ന്
സംസ്്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചും കാസര്‍കോട് ജില്ലയുടെ 34ാം പിറന്നാളിന്റെയും ഭാഗമായി ജില്ലാ വികസന സെമിനാര്‍ ഇന്ന്(മേയ് 24) നടക്കും. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാഭരണകൂടവും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്്.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന സെമിനാര്‍ വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും. എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസ മേഖലജില്ലയുടെ സാധ്യതകള്‍, കാസര്‍കോടന്‍ പ്രവാസി സമൂഹം; വികസന സാധ്യതകള്‍, ഭക്ഷ്യസംസ്‌ക്കരണ മേഖലയിലെ വ്യവസായ സാധ്യതകള്‍ പരിമിതികള്‍, ടൂറിസം വികസന സ്വപ്നങ്ങള്‍ എന്നി വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: വലിയപറമ്പ
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ഇന്ന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വലിയപറമ്പ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്(24) നടക്കും. ഉച്ചയ്ക്ക് 1.30ന് റവന്യുഭവനനിര്‍മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. എം.രാജഗോപാല്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ എം.പി.കുഞ്ഞികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജാനകി, വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുള്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്തംഗം പി.സി.സുബൈദ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.മുനീറ, വലിയപറമ്പ ഗ്രാമപഞ്ചായത്തംഗം പി.പി.ശാരദ, മറ്റ് രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ സ്വാഗതവും എഡിഎം: എന്‍.ദേവീദാസ് നന്ദിയും പറയും.
- Log in to post comments